അങ്ങനെ ഞാനും ഇവിടെയെത്തി!
ബൂലോകത്തില്‍ എത്തിയിട്ട് ഒത്തിരി കാലമായെങ്കിലും മലയാളം ബ്ലോഗുകള്‍ കണ്ടു തുടങ്ങിയത് വൈകി്യാണ്. അങ്ങനെയിരിക്കെ പൊടുന്നനെ ഒരു മോഹം. “എനിച്ചും മലയാളത്തില്‍ ബ്ലോഗണം!” – മനസ്സു മന്ത്രിച്ചു. ആംഗലേയ പ്രേമികള്‍ക്കൊപ്പം വസിക്കുന്ന, മലയാളം വായിക്കാന്‍ കൂടി മറന്ന ‘Fraud Mallu’ ആയ എന്നെക്കോണ്ട് ’മലയാളിക്കാന്‍ ’ ഒക്കുമോ? ആകെ മൊത്തം ഒരു വൈമനസ്യം! പിന്നെ കുറേക്കാലം അതിനെക്കുരിച്ച് ആലോചിച്ച് തല പുണ്ണാക്കിയില്ല.
അങ്ങനെയിരിക്കെയാണ് മഹാനായ പ്രതീഷ് ചേട്ടനെ പരിചയപ്പെടുന്നത്. പുള്ളിക്കാരന്‍റെ മലയാളം ബ്ലോഗ് എനിക്ക് ശരിക്കങ്ങോട്ട് പിടിച്ചു. ആ ഒരു ഉന്‍മാദത്തില്‍, “വൈകി ചെയ്താലും ചെയ്യാതിരിക്കരുത്” എന്ന പഴഞ്ചൊല് കണക്കിലെടുത്ത്, എന്‍െ ഗുരുവായ പ്രതീഷ് ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്, ഐശ്വര്യമായി ഞാനും ബ്ലോഗറില്‍ ഒരു ബ്ലോഗങ്ങനെ തുടങ്ങി! തുടങ്ങിയ ആ ആവേശത്തില്‍ ഒരു രണ്ട് പോസ്റ്റങ്ങ് പോസ്റ്റി. പിന്നീടങ്ങോട്ട് ആംഗലേയത്തിലേക്കായി ശ്രദ്ധ. പാവം മലയാളത്തിനെ അങ്ങു ദൂരെ അനന്തതയിലേക്ക് തട്ടി… മന:പ്പൂര്‍വമായിരുന്നില്ല. മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് മാത്രം.
ഇപ്പൊ Wordpress ഇലേക്ക് ചേക്കേറിയപ്പോള്‍ ഒരു ചെറിയ മോഹം. വീണ്ടും തുടങ്ങിയാലോ? അനന്തമായ MySQL ഡെറ്റാബേസുകളും ധാരാളം സ്ഥലവും തന്ന് കനിഞ്ഞനുഗ്രഹിച്ച വൈസ്ഹോസ്റ്റിനെ സാക്ഷി നിര്‍ത്തി വീണ്ടും യാത്ര തുടര്‍ന്നു. ഇന്നും തീരാത്ത പ്രവാസം…
“सफ़्रों की ज़िन्दगी जॊ कभि नहीं खतं हॊ जाति है…”
(ലാലെട്ടന്‍ പ്രേമികള്‍ വല്ലവരും ഇതു വായിക്കുന്നുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക! ഞാനും നിങ്ങളുടെ ഗണത്തില്‍ പെടും.)
അപ്പോള്‍ കാണാം! ഇവിടെയൊക്കെ തന്നെ കാണുമല്ലൊ, അല്ലേ?